Monday, March 16, 2009

മരിക്കാത്ത ഓര്‍മ്മ

മരണത്തിനു പോലും സ്വതന്ത്രനാക്കാന്‍ കഴിയാത്ത....തടവുപുള്ളി "ഓര്‍മ്മ" .....
പുസ്തകത്താളില്‍ എഴുതിവച്ച ഓര്‍മ്മകളെ മറിച്ചുനോക്കാന്‍ ഇഷ്ട്ടപെടുന്ന യുവാക്കള്‍ ഓര്‍മകളെ വില്‍പ്പന ചരക്കായി മാറ്റാന്‍ വഴി തുറന്നു കൊടുത്തു .ഓര്‍മകളെ തരം തിരിക്കുന്നു കാലം...അല്ല ജീവിതമാണ്‌ അതിനെ വേര്‍തിരിക്കുന്നത് .....
വേദനയുടെ കൂടാരത്തെ ഇഷ്ട്ടപെടാത്ത മനുജര്‍ മധുരിക്കും ഓര്‍മ്മകളെ താലോലിച്ചു......കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ ഏവര്‍ക്കും ഒരു നനവുള്ള ഓര്‍മയായി അവശേഷിക്കുന്നു.കൊഴിഞ്ഞുപോയ ആ കുട്ടി കാലത്തേക്ക് ഒരു മടക്കയാത്ര ഓര്‍മ്മകളിളുടെ ...കാധികര്‍ ഓര്‍മകളെ പറ്റി വര്‍ണ്ണനകള്‍ എഴുതിച്ചേര്‍ത്തു. ജീവിതത്തില്‍ ഓര്‍മ്മകള്‍ക്ക് സ്ഥാനം ഇല്ലായിരുന്നുവെങ്കില്‍ ശവപറമ്പുകളിലെ വെന്നകല്ലുകളുടെ സ്ഥാനം ഇല്ലാതാകുമായിരുന്നു ..ആ വെന്നക്കലുകള്‍ ആര്‍ക്കും വേദന സമ്മാനിക്കുകയില്ലയിരുന്നു ... ഓര്‍മ്മകള്‍ നല്‍കുന്നത് വേദനയോ സന്തോഷമോ ..??? അതിനു ഉത്തരം നല്‍കുന്നത് ജീവിതം നയിക്കുന്ന മാനുഷര്‍ ..ഉത്തരം തേടിയുള്ള യാത്രയില്‍ ഇതും കൂടി
പുസ്തക താളുകളില്‍ എഴുതിവന്ന ഓര്‍മ്മകള്‍ ....വായിക്കുമ്പോള്‍ അന്വേഷി ബ്ലോഗ് പേജ് തുറന്നു എഴുതി തുടങ്ങി " മരണത്തിനു പോലും സ്വതന്ത്രനാക്കാന്‍ കഴിയാത്ത....തടവുപുള്ളി "ഓര്‍മ്മ" "