ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ ഇവിടെ വരുന്നത് . എന്തുകൊണ്ടാണ് ഇത്രയും വൈകിയത് എനിക്കറിയില്ല. എല്ലാത്തിനും കാരണം ഉണ്ടെന്നാണല്ലോ എല്ലാവരും പറയുന്നത്. എന്തോ എനിക്ക് ഇതുവരെ കാരണം ഒന്നും കിട്ടിയില്ല. എന്തോ കുറച്ചധികം നാളുകളായി നിശബ്ദതയാണ് കൂട്ടുകാരൻ. നാലു ചുവരുകൾക്കുള്ളിലെ ആ നിശബ്ദത ചിലപ്പോഴൊക്കെ വല്ലാത്ത വേദനയും നിരാശയും ആയി എൻറെ ചിന്തകളിൽ ഒരു നിർവികാരത സൃഷ്ടിക്കുന്നുണ്ട്. അതേ നിശബ്ദത തന്നെയാണ് വീണ്ടും എന്നെ ഇവിടെ എത്തിച്ചത്. ഈ നിർവികാരതയുടെ ഇരുണ്ട വിഹായസ്സിൽ നിന്ന് ഒരുനാൾ സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഞാൻ ഇറങ്ങി ചെല്ലും. നിറഞ്ഞ പ്രകാശമുള്ള ആ പുലരിയെ ആണ് ഞാൻ കാത്തിരിക്കുന്നത് .നിശബ്ദതയെ തനിച്ചാക്കി എനിക്ക് നടന്നു തുടങ്ങണം.. അതിനാണ് ഞാൻ നിശബ്ദതയുടെ കൂട്ടുകൂടി കാത്തിരിക്കുന്നത്..
Friday, April 24, 2020
Subscribe to:
Posts (Atom)
