Wednesday, June 22, 2011

ലോക്പാല്‍ മഹാസമ്രാജ്യം

നിലവില്‍ ഇരിക്കുന്ന ഒരു വ്യവസ്ഥതിയെ തകിടം മറിക്കാന്‍ ഒരു ശ്രീ അണ്ണാ ഹസാരക്കോ ശാന്തി ഭുഷാണോ സാധിക്കും .. വര്‍ഷങ്ങളുടെ തഴക്കവും പഴക്കവും കൊണ്ട് വളര്‍ന്ന ഒരു ജനാധിപധ്യത്തെ കശാപ്പു ചെയ്യാന്‍ ഒരു വക്തിക്ക് ആവേശം തുളുമ്പുന്ന ഒരു പ്രസംഗം കൊണ്ട് സാധിക്കും .. ഉള്ള വ്യവസ്ഥതിയിലെ ഒരായിരം കുറ്റങ്ങള്‍ അക്കമിട്ടു പറയാന്‍ നിമിഷങ്ങള്‍ മതിയാകും.....ഇവരാരും ഒന്ന് മറക്കരുത് ... ഇങ്ങനെ തന്നെ ജനരോഷം പടര്‍ന്നു വലിയ ഒരു വിപ്ലവമായി മാറിയ പല രാജ്യങ്ങളും ഇന്ന് അരാഷിതാവസ്തയുടെ കൊടുമുടിയില്‍ ആണ് ..... ഇവിടെ ഇവരുടെ ലക്‌ഷ്യം അഴിമതി വിമുക്തമായ ഒരു രാജ്യമാണോ അതോ രാജ്യത്തെ രാഷ്ട്രീയക്കാരെ മുഴുവനും കള്ളന്മാരായി കാണിക്കാനുള്ള ഒരു വഗ്രതയാണോ .. അഴിമതി കൊണ്ട് വീര്‍പ്പുമുട്ടിയ ഒരു രാജ്യത്തെ ഒരു വ്യക്തി എന്ന നിലയില്‍ അഥവാ ഓരോ ആവശ്യങ്ങള്‍ക്കുമായി കൈകൂലി കൊടുത്തു അഴിമതിക്ക് കൂട്‌നിന്ന ഞാന്‍ പറയുന്നു നിയമം വേണം
എതിര്‍ക്കണം...... പല്ലും നഘവും ഉപയോഗിച്ച് എതിര്‍ക്കണം അഴിമതിയെ ..... കള്ള കാപാലിക രാഷ്ട്രീയക്കാരെ തുരത്തണം ...

ഫുട്ബോള്‍ , ക്രിക്കറ്റ്‌ ടീമുകളെ പോലെ പതിനൊന്നു പേരുള്ള ലോക്പാലിനു മേല്‍ രാഷ്ട്രപതിക്കോ പാര്‍ലമെന്റില്‍ ഉള്ളവര്‍ക്കോ യാതൊരു നിയത്രണവും പാടില്ലെന്ന് അവര്‍ വാദിക്കുന്നു .. പാര്‍ലമെന്റിനെ പൂര്‍ണ്ണമായും മറികടന്നും ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള സുപ്രീം കോടതിയോട് മാത്രം ഉത്തവാതിതമുള്ള സംവിധാനമാണ് സംഘത്തിന്റെ ആവശ്യം ...എന്നാല്‍ സുപ്രീം കോടതിക് ലോക്പലിനെ കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാം പഷേ സുപ്രീം കോടതി ചീഫ് ജസ്ടിസിനെയും ജഡ്ജിമാരെയും കുറിച്ചുള്ള പരാതികള്‍ ലോക്പാല്‍ അന്വേഷിക്കും.. ...ഇത് എന്തൊരു നിയമമാണ് ....

വിരോധാഭാസം എന്നല്ലാതെ ഇതിനു നമ്മള്‍ എന്ത് പറയും ... "ലോക്പാല്‍ മഹാസമ്രാജ്യം"

തിരഞ്ഞെടുക്കപെട്ട ജനകീയ പാര്‍ലമെന്റിനെ തര്‍ക്കുകയാണോ ഇവരുടെ ഉന്നം .... ഊടുവഴിയില്‍ അതികാരത്തിന്റെ സോപാനത്തില്‍ എത്താനുള്ള നുറുക്ക് വഴി ആണോ ലോക്പാല്‍ ..... എന്നാണ് അന്വേഷിയുടെ സംശയം

അഞ്ചു കൊല്ലം കൂടുമ്പോള്‍ കോടികള്‍ മുടക്കി നടത്തുന്ന തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിപ്പിക്കു .. രാഷ്ട്രീയ പാര്‍ടികള്‍ പിരിച്ചു വിടു .... വരുന്നത് ലോക്പാല്‍ മഹാസമ്രാജ്യം ആണ്.

ഇന്ത്യയിലെ പ്രബുദ്ധരായ നൂറ്റി ഇരുപതു കോടി ജനങ്ങള്‍ക്ക്‌ വേണ്ടി എന്തിനും മേലെ എന്ന് സ്വയം പറയുന്ന ഒരു നൂറു മാധ്യമ ചാനലുകള്‍ സ്വയം തിരഞ്ഞെടുത്ത ലോക്പാല്‍ തമ്പുരാക്കന്മാരുടെ ഭരണം ആണ് വരാന്‍ പോകുന്നത് .. ഇതില്‍ കൂടുതല്‍ എന്ത് വേണം ഇന്ത്യക്കാര്‍ക്ക് ....ഗാന്ധിയന്‍ അണ്ണാ ഹസാരെ നീണാള്‍ വാഴ്ക.... വിവരാവകാശ പ്രവര്‍ത്തകന്‍ അരവിന്ദ് കേജരിവാള്‍ നീണാള്‍ വാഴ്ക.... ....